ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന ചടങ്ങിൽ കൊറിയൻ പോപ്പ് സെൻസേഷൻ ബിടിഎസിലെ അംഗമായ ജങ്കൂക്ക് സൗണ്ട് ട്രാക്ക് പുറത്തിറക്കുകയും ഷോ അവതരിപ്പിക്കുകയും ചെയ്യുമെന്ന് സ്ഥിരീകരിച്ചു.
കിക്ക്-ഓഫിന് 10 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, ഇന്ന് രാവിലെ ബിടിഎസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വിവരം പുറത്തുവിട്ടത്.
“ജംഗ് കുക്ക് FIFA വേൾഡ് കപ്പ് ഖത്തർ 2022 സൗണ്ട്ട്രാക്കിന്റെ ഭാഗമാണെന്നും ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നു. കാത്തിരിക്കൂ!” BTS ഒഫീഷ്യൽ ട്വീറ്റ് ചെയ്തു.
ബിടിഎസ് ബാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജിയോൺ ജംഗൂക്ക് കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ചിരുന്നു. അന്ന് ആവേശത്തോടെയാണ് ദോഹയിലെ ബിടിഎസ് ആരാധകർ ജംഗൂക്കിനെ വരവേറ്റത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw