ഖത്തർ ദേശീയ ദിനം 2024 പ്രമാണിച്ച് ജനന രജിസ്ട്രേഷൻ ഓഫീസുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
ജനന രജിസ്ട്രേഷൻ ഓഫീസുകൾ ഡിസംബർ 18, 19 തീയതികളിൽ അടച്ചിടും.
അതിനു ശേഷം വെള്ളി, ശനി ദിവസങ്ങളും അവധി ആയതിനാൽ സേവനങ്ങൾ 2024 ഡിസംബർ 22, ഞായറാഴ്ച്ചയാണ് പുനരാരംഭിക്കുക.