ബീച്ച് 974-ൽ ഒരു വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2025 മെയ് 30 വെള്ളിയാഴ്ച്ച രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ ഇത് നടക്കും.
സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ ആവേശകരമായ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എല്ലാവരെയും മന്ത്രാലയം ക്ഷണിച്ചു.
പാഡ്ലിംഗ്, കയാക്കിംഗ്, സർഫിംഗ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വാട്ടർ സ്പോർട്ട്സ് ആക്റ്റിവിറ്റിസ് ആളുകൾക്ക് ആസ്വദിക്കാം. വിശ്രമിക്കാനും ചെറിയ രീതിയിൽ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരു വാട്ടർ പാർക്കും ഉണ്ടായിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2