ശവ്വാലമ്പിളി കാണാനും റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്ത് ഔഖാഫ്

ഖത്തറിലെ എല്ലാ മുസ്‌ലിംകളോടും 2023 ഏപ്രിൽ 20 വ്യാഴാഴ്ച വൈകുന്നേരം, ഈദ് അൽ ഫിത്തർ ആരംഭത്തെ കുറിക്കുന്ന ശവ്വാലിലെ ചന്ദ്രക്കല കാണാൻ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

സാക്ഷികളോട് അവരുടെ സാക്ഷ്യം റിപ്പോർട്ട് ചെയ്യാൻ അൽ ദഫ്‌നയിലെ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്തേക്ക് പോകാൻ കമ്മിറ്റി ആവശ്യപ്പെട്ടു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഉടൻ കമ്മിറ്റി യോഗം ചേർന്നാവും ഈദ് ദിനം സ്ഥിരീകരിക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version