ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ രാജ്യം ഉത്തരവിട്ടു.
ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽ നിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം ആവർത്തിച്ചു.
ഉംറ ഓഫീസുകൾ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനായി ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഓഫീസുകളിൽ പരിശോധന സന്ദർശനങ്ങൾ നടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp