ഏഷ്യൻ കപ്പ് ടിക്കറ്റ് വരുമാനം പലസ്തീൻ ദുരിതാശ്വാസത്തിന് നൽകുമെന്ന് ഖത്തർ

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫലസ്തീനിലെ അടിയന്തര ദുരിതാശ്വാസ ഇടപെടലുകൾക്കായി സംഭാവന ചെയ്യാൻ പ്രാദേശിക സംഘാടക സമിതി (LOC) തീരുമാനിച്ചു.   

AFC ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ രണ്ടാം ബാച്ച് ടിക്കറ്റുകൾ ഇന്ന് നവംബർ 20 ന് ദോഹ സമയം 4 മണി മുതലാണ് വിൽപ്പനയ്‌ക്കെത്തുന്നത്.

ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഫുട്ബോൾ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണെന്ന് ഏഷ്യൻ കപ്പ് ഖത്തർ 2023 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു.

പ്രധാന പങ്കാളികളുമായി പ്രവർത്തിക്കുന്നതിലൂടെ, പലസ്തീനിലെ ആളുകൾക്ക് ആവശ്യമായ വൈദ്യസഹായവും ഭക്ഷണ ആശ്വാസവും നൽകുന്നതിന് ടിക്കറ്റിംഗ് വരുമാനം ഉപയോഗിക്കും.

“സഹായ പിന്തുണ നൽകുന്ന ഞങ്ങളുടെ പങ്കാളികളുമായി പ്രവർത്തിക്കുന്നതിലൂടെ, ഈ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവർക്ക് പ്രയോജനം ചെയ്യുമെന്നും ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ആളുകൾക്കുള്ള പിന്തുണാ സംവിധാനമെന്ന നിലയിൽ ഫുട്‌ബോൾ അതിന്റെ പങ്ക് നിറവേറ്റുന്നുവെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്,” ശൈഖ് ഹമദ് പറഞ്ഞു.  

1988 ലും 2011 ലും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം റെക്കോർഡ് മൂന്നാം തവണയും AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന് ഖത്തർ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ കിരീടത്തിനായി വൻകരയിലെ ഇരുപത്തിനാല് ടീമുകൾ മത്സരിക്കും. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങൾ നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version