ഏഷ്യൻ കപ്പ് 2023: ഉദ്‌ഘാടനം ഖത്തർ × ലെബനൻ; മത്സര ഷെഡ്യൂൾ ഇങ്ങനെ

ഇന്നലെ നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഫൈനൽ ഡ്രോയുടെ ഗംഭീരമായ ചടങ്ങിന് തിരശ്ശീല വീണതോടെ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (AFC) പ്രാദേശിക സംഘാടക സമിതിയും (LOC) ഏഷ്യയുടെ ഫുട്‌ബോൾ കിരീടത്തിനുള്ള 18-ാം പതിപ്പായ ഖത്തർ 2023 ന്റെ ഔദ്യോഗിക മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചു.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന് ദോഹയിലെ കത്താറ ഓപ്പറ ഹൗസിൽ വെച്ച് ഏഷ്യയിലെ മികച്ച 24 ടീമുകൾ 6 ഗ്രൂപ്പുകളിലായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ടൂർണമെന്റ്. തിരഞ്ഞെടുത്ത ഗ്രൂപ്പുകളിലെ ടീമുകൾ തമ്മിലുള്ള മാച്ച് ഷെഡ്യൂളുകൾ പുറത്തുവിട്ടു.

ഉദ്‌ഘാടന മത്സരം ഗ്രൂപ്പ് എയിലെ ആതിഥേയരായ ഖത്തറും ലെബനനും തമ്മിൽ 2024 ജനുവരി 12 ന് ഖത്തർ സമയം വൈകിട്ട് 7:30 ന് നടക്കും.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 2024 ഫെബ്രുവരി 10 ശനിയാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ വൈകുന്നേരം 6 ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.

വിശദമായ മാച്ച് ഷെഡ്യൂൾ ചുവടെ:

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version