ദോഹ: ഡി-റിങ് റോഡിലെ അൽ തദാമൻ ഇന്റർസെക്‌ഷൻ എന്നറിയപ്പെടുന്ന ഫെരീജ് അൽ അലി ഇന്റർസെക്ഷനിൽ കാരിയേജ്‌വേയും അണ്ടർപാസും ഇന്ന് മുതൽ യാത്രക്കാർക്കായി തുറന്നു.
70% യാത്രാ സമയം ലാഭിക്കുമെന്ന് കരുതപ്പെടുന്ന പുതിയ പാതകൾ, ഡി റിംഗ് റോഡിനും ദോഹ എക്‌സ്‌പ്രസ്‌വേയ്‌ക്കും ഇടയിലുള്ള ഗതാഗതം വർദ്ധിപ്പിക്കുന്നതാണ്. നുഐജ, അൽ ഹിലാൽ, ഓൾഡ് എയർപോർട്ട് തുടങ്ങിയ പ്രധാന മേഖലകളിലേക്കും യാത്രക്കാരെ സഹായിക്കും.
ഓപ്പണിംഗിൽ ഫിരീജ് അൽ അലി, നുഐജ, ലുലു എന്നീ മൂന്ന് ഇന്റർസെക്‌ഷനുകൾക്കൊപ്പം ഒരു ക്യാരേജ്‌വേ ഉൾപ്പെടുന്നു. ഓരോ ദിശയിലും പാതകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി ഉയർത്തി. ഇരു ദിശകളിലേക്കും റോഡിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളിൽ നിന്ന് 16,000 ആയി വർധിപ്പിച്ചു.
ദോഹ എക്‌സ്‌പ്രസ് വേയിൽ നിന്ന് ഡി റിംഗ് റോഡിലേക്ക് 1 കിലോമീറ്റർ ദൈർഘ്യമുള്ള ഫിരീജ് അൽ അലി അണ്ടർപാസ് ഗതാഗതം സുഗമമാക്കും.
തുരങ്കത്തിന് ഓരോ ദിശയിലും മൂന്ന് പാതകളുള്ളതിനാൽ രണ്ട് ദിശകളിലും മണിക്കൂറിൽ 12,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഏകദേശം 50% യാത്രാ സമയമാണ് ഇത് ലാഭിക്കുക.
മൈക്രോ ടണലിംഗ് വഴി പ്രദേശത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി 3.5 കിലോമീറ്റർ മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖലയും അഷ്ഗാൽ വികസിപ്പിച്ചെടുത്തു. കൂടാതെ വെള്ളം, വൈദ്യുതി, ഡ്രെയിനേജ്, ആശയവിനിമയ ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ സേവനങ്ങൾ പുനർനിർമ്മിച്ചു.
ഡി റിംഗ് റോഡ് നവീകരണത്തിൽ 17,000 ടൺ സ്റ്റീൽ, 100,000 ടൺ അസ്ഫാൽറ്റ്, 105,000 മീ. സ്‌ക്വയർ കോൺക്രീറ്റ്, 3.5 കിലോമീറ്റർ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലുകൾ, ഏകദേശം 30 കിലോമീറ്റർ വൈദ്യുതി ശൃംഖലകൾ, 32 കിലോമീറ്റർ ഡ്രെയിനേജ് ശൃംഖലകൾ തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്കുകൾ എന്നിവ ഉപയോഗിച്ചു.
ലൈറ്റിംഗ് പോൾ, കേബിളുകൾ, റീബാർ, ഡ്രെയിനേജ് പൈപ്പുകൾ തുടങ്ങിയ പ്രാദേശികമായി നിർമ്മിച്ച വസ്തുക്കളാണ് നിർമ്മാണത്തിന് 66 ശതമാനവും ഉപയോഗിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിപണിയിൽ ലഭ്യമായ ദേശീയ ഉൽപന്നങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അഷ്ഗാൽ പ്രതിനിധി വിശദീകരിച്ചു.