ദോഹ: കഴിഞ്ഞ 4 വർഷത്തിനിടെ ഖത്തരി സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ 135 ശതമാനം വർധനവുണ്ടായതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’. ഇരട്ടിയിലധികമാണ് സ്വദേശിവത്കരണം നടന്നത്.
ഖത്തറി എൻജിനീയർമാരുടെ എണ്ണം 163 ശതമാനമായി ഉയർന്നു. ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം, സ്കോളർഷിപ്പ് അല്ലെങ്കിൽ റീപ്ലേസ്മെന്റ് ഖത്തറൈസേഷൻ പ്ലാൻ ആയി ജോലി ചെയ്യുന്ന 425 ഖത്തർ എഞ്ചിനീയർമാരാണ് നിലവിൽ അഷ്ഗലിൽ ഉള്ളത്. ഖത്തർ വൽക്കരണ ശതമാനം വർധിപ്പിക്കാൻ അതോറിറ്റി കൂടുതൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.
വികസന പരിശീലന പരിപാടികളിലൂടെ യോഗ്യതയുള്ള ഖത്തരി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അഷ്ഗലിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ സെയ്ഫ് അലി അൽ കാബി പറഞ്ഞു.
റോഡുകൾ, പാലങ്ങൾ, ഡ്രെയിനേജ് ശൃംഖലകൾ, സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുമപ്പുറം അതോറിറ്റിയുടെ പങ്ക് വ്യാപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ ആസ്തികൾ കൈകാര്യം ചെയ്യുന്നതിന്, ഖത്തരി ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നു.
ഖത്തറി ജീവനക്കാർ ‘അഷ്ഗലി’ലും അതിന്റെ ഭാവി നേതാക്കളിലും പ്രധാന ഘടകമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഖത്തറി കഴിവുകളെ ആശ്രയിക്കുന്നതിലും വിദേശ വൈദഗ്ധ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ‘അഷ്ഗൽ’ പ്രതിനിധി പറഞ്ഞു.