സൽവ റോഡിലും ഹലോൾ സ്ട്രീറ്റിലുമായി പുതിയ ഇന്റർചേഞ്ചുകൾ തുറന്നു

ദോഹ: സൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇന്റർചേഞ്ചും ഹലോൾ സ്ട്രീറ്റിലെ ഹലോൾ ഇന്റർചേഞ്ചും തുറന്ന് പ്രവർത്തനം ആരംഭിച്ചതായി അഷ്ഖൽ അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ശേഷം ഹലോൾ റൗണ്ടബൗട്ട് രണ്ട് ഇന്റർസെക്ഷനുകളാക്കി മാറ്റിയ ശേഷമാണ് പുതിയ ഇന്റർചേഞ്ചുകൾ തുറന്നത്.

ബു ഹാമൂർ, അൽ മമൗറ, ഐൻ ഖാലിദ്, അൽ വാബ്, അൽ അസീസിയ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ മാറ്റം ഉപകരിക്കുമെന്നു അഷ്ഖൽ അറിയിച്ചു.

പുതിയ കവലകൾ സബാഹ് അൽ അഹ്മദ് കൊറിഡോറിനെ ചുറ്റുമുള്ള റോഡുകളുമായി ബന്ധിപ്പിക്കുന്നു. ഹലോൾ ഇന്റർചേഞ്ച്, ഒരു വശത്ത് ഹാലൂൾ സ്ട്രീറ്റിനെ സബാഹ് അൽ അഹ്മദ് കോറിഡോറിനെ എല്ലാ റോഡുകളുമായും, സൽവ റോഡിലെ ഫലെഹ് ബിൻ നാസർ ഇന്റർചേഞ്ചുമായും ബന്ധിപ്പിക്കുന്നു. മറുവശത്ത് ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റുമായുമായാണ് ഇന്റർചേഞ്ച് കണക്ട് ചെയ്യുന്നത്.

സൽവ റോഡ്, ഹോൾസെയിൽ മാർക്കറ്റ് സെന്റ്, ഹലോൾ സെന്റ്, സബാഹ് അൽ അഹ്മദ് കോറിഡോർ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സുപ്രധാന, വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ഉൾക്കൊള്ളുന്നതാണ് രണ്ട് ജംഗ്ഷനുകളും.

Exit mobile version