‘വതൻ’ അഭ്യാസം ആരംഭിച്ചു, ചൊവ്വാഴ്ച ദോഹ മെട്രോ ഭാഗികമായി അടക്കും. 

ഖത്തറിൽ ഇന്നാരംഭിച്ച, ലോകകപ്പ്‌ സുരക്ഷാ മുന്നൊരുക്കത്തിനുള്ള പരിശീലനമായ ‘വതൻ’ അഭ്യാസത്തെത്തുടർന്നു, എജ്യുക്കേഷൻ സിറ്റിക്കും അൽ റിഫയ്ക്കും ഇടയിലുള്ള ഗ്രീൻ ലൈൻ ദോഹ മെട്രോ സർവീസ് നാളെ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 9:00 വരെ അടച്ചിടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. തങ്ങളുടെ ശൃംഖലയുടെ ബാക്കി ഭാഗങ്ങളിൽ മെട്രോ സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്നും ഖത്തർ റെയിൽ അറിയിച്ചു.

13 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് മൂന്ന് ദിവസത്തെ സംയുക്ത സുരക്ഷാ അഭ്യാസത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. 28 സൈനിക, സിവിൽ, ഓർഗനൈസേഷണൽ, സർവീസ് അതോറിറ്റികളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്

രാജ്യത്തെ ഒന്നിലധികം സ്ഥലങ്ങളിൽ സംയുക്ത അഭ്യാസം നടത്തും. ചാമ്പ്യൻഷിപ്പിനുള്ള മത്സര, മത്സരേതര ഇടങ്ങളും കരയിലും കടലിലുമുള്ള നിരവധി പൊതു, സുപ്രധാന, വിനോദസഞ്ചാര ഇടങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Exit mobile version