ഇന്നലെ ഖത്തറിൽ 2 കാര്യങ്ങൾ സംഭവിച്ചു; അർജന്റീന ജയിച്ചു; ബ്രസീൽ തോറ്റു

എമിലിയാനോ മാർട്ടിനെസ് രണ്ട് വലിയ സേവുകൾ നടത്തി, ലൗടാരോ മാർട്ടിനെസ് പെനാൽറ്റിയിലെ വിജയ ഗോൾ നേടി. വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നെതർലാൻഡ്‌സ് – അർജന്റീന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-3 ന് അർജന്റീന വിജയിച്ച് സെമിഫൈനൽ പ്രവേശനം നേടി.


പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിന്റെ വിർജിൽ വാൻ ഡിജിയുടെ ഷോട്ട് അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് സേവ് ചെയ്തു.

മത്സരം അവസാനിക്കാൻ 17 മിനിറ്റ് ശേഷിക്കെ അർജന്റീന 2-0 ന് ലീഡ് നേടിയിരുന്നുവെങ്കിലും പകരക്കാരനായ വൗട്ട് വെഗോർസ്റ്റ് 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലും ഗോൾ നേടിയതോടെ കളി അധിക സമയത്തേക്ക് മാറി. എക്‌സ്‌ട്രാ ടൈമിന്റെ 30 മിനിറ്റിൽ ഗോളൊന്നും പിറന്നില്ല, മത്സരം ഷൂട്ടൗട്ടിൽ തീരുമാനിക്കപ്പെട്ടു.

ചൊവ്വാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന യൂറോപ്യന്മാരോട് തോറ്റിരുന്നു.

അതേസമയം, വൈകിട്ട് 6 മണിക്ക് നടന്ന ബ്രസീൽ-ക്രൊയേഷ്യ മത്സരത്തിലും സമാനമായ ടൈ ബ്രേക്കിംഗ് ത്രില്ലിംഗ് ആണ് കണ്ടത്. ഗോൾ രഹിതമായി മുന്നേറിയ ഇരുപകുതികളും കടന്ന് മൽസരം അധിക സമയത്തേക്ക് മുന്നേറി. ക്രൊയേഷ്യ ഒരുക്കിയ കനത്ത പ്രതിരോധപ്പൂട്ട് പൊളിച്ച് എക്സ്ട്രാ ടൈം ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ (105+1″) നെയ്മാർ ഗോൾ നേടി. ബ്രസീൽ ജയിക്കുമെന്നുറപ്പിച്ച നിമിഷങ്ങൾ.

ബ്രസീലിനായി എക്കാലത്തെയും ഉയർന്ന സ്‌കോറർ എന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്തിയ നെയ്‌മറിന്റെ 77-ാം അന്താരാഷ്ട്ര ഗോളാണിത്.

എന്നാൽ 117-ാം മിനിറ്റിൽ ബ്രൂണോ പെറ്റ്കോവിച്ച് ക്രൊയേഷ്യയുടെ സമനില ഗോൾ നേടി മത്സരം ഷൂട്ടൗട്ടിലേക്ക് മാറ്റി.

ബ്രസീലിന് വേണ്ടി ആദ്യ കിക്കെടുത്ത റോഡ്രിഗോയ്ക്കും നാലാമത്തെ കിക്കെടുത്ത മാര്‍ക്കിനോസിനും അടിതെറ്റി. മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് നഷ്ടമായത്. എന്നാൽ 4 കിക്കുകളും ക്രൊയേഷ്യ വലയിലാക്കി. അവസാന നിമിഷം വരെയും പോരാടി ഷൂട്ടൗട്ടിൽ മുന്നേറിയ ക്രൊയേഷ്യക്ക് സെമിയിലേക്ക് ഭാഗ്യവും ആത്മവിശ്വാസവും നിറഞ്ഞ യാത്ര.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version