ഖത്തറിൽ ചിലയിടങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു; കാറ്റും തണുപ്പും തുടരും

ശക്തമായ കാറ്റിന്റെ ആഘാതം മൂലം ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപനില 2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായും കനത്ത തണുപ്പ് അനുഭവപ്പെട്ടതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വായുവിന്റെ താപനില, ആപേക്ഷിക ആർദ്രത, കാറ്റിന്റെ വേഗത എന്നിവയുടെ സംയോജിത ഫലങ്ങളാൽ മനുഷ്യർക്ക് നേരിട്ട് അനുഭവപ്പെടുന്ന താപനിലയാണ് പ്രത്യക്ഷ താപനില.

അതേസമയം രാജ്യത്ത് ശക്തമായ കാറ്റ് ശനിയാഴ്ചയും തുടരുമെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തണുപ്പേറിയ കാലാവസ്ഥ അടുത്ത ആഴ്ച്ച പകുതി വരെ തുടരും. പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ 6 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് കുറയും.

അടുത്ത 2 ദിവസത്തേക്ക് കൂടി സമുദ്രമേഖലയിൽ മുന്നറിയിപ്പ് നിലനിൽക്കും.

Exit mobile version