ഗാസയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനികളുടെ ദുരിതം ലഘൂകരികക്കാനും എല്ലാ കക്ഷികളും മുന്നോട്ടു വരണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പലസ്തീൻ വിഷയത്തിൽ തുറന്ന് പ്രസ്താവനയുമായി അമീർ വീണ്ടും രംഗത്തെത്തിയത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമായി, ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ഗാസ ഏറ്റവും ഇരയാക്കപ്പെട്ട സമയത്താണ് പ്രസിഡന്റ് അൽ സിസിയുമായുള്ള ചർച്ചകൾ വന്നതെന്ന് അമീർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിൽ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ എല്ലാ കക്ഷികളോടും ഹിസ് ഹൈനസ് ആഹ്വാനം ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv