ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് രാവിലെ ലുസൈലിലെ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികൾക്കൊപ്പം ഇസ്തിസ്‌ക (മഴ തേടൽ) പ്രാർത്ഥന നടത്തി. അമീറിൻ്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി എന്നിവർ ഇസ്തിസ്‌ക പ്രാർത്ഥനയിൽ പങ്കെടുത്തു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, നിരവധി ഉന്നത മന്ത്രിമാർ എന്നിവരും ഇസ്തിസ്‌ക പ്രാർത്ഥന നടത്തി.
പ്രാർത്ഥനയ്ക്കു ശേഷമുള്ള ഒരു പ്രഭാഷണത്തിൽ, കാസേഷൻ കോടതി ജഡ്‌ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി, മഴയ്ക്കു വേണ്ടി പാപമോചനവും ദാനവും കണ്ടെത്താൻ ആരാധകരോട് അഭ്യർത്ഥിച്ചു. വെള്ളം ഒരു ഒഴിച്ചുകൂടാനാവാത്ത അനുഗ്രഹമാണെന്നും അതിനു പ്രാർത്ഥന പ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.