കാലാവധി അവസാനിക്കുന്നു; അമീറുമായി നേരിൽ കണ്ട് ഇന്ത്യൻ അംബാസിഡർ

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബുധനാഴ്ച രാവിലെ അമീരി ദിവാനിലെ ഷെയ്ഖ് അബ്ദുല്ല ബിൻ ജാസിം മജ്‌ലിസിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ, റിപ്പബ്ലിക് ഓഫ് കോസ്റ്റാറിക്ക അംബാസഡർ അൽവാരോ മരിയാനോ സെഗുറ അവില, എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

രാജ്യത്തെ അവരുടെ സേവന കാലാവധി അവസാനിക്കുന്ന അവസരത്തിലാണ് ഇരുവരുമായും അമീർ കൂടിക്കാഴ്ച നടത്തിയത്.
അംബാസഡർമാർക്ക് അവരുടെ ഭാവി ചുമതലകളിലേക്ക് അമീർ ആശംസകൾ നേർന്നു. ഖത്തറും അതാത് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗതിയിലും വികസനത്തിലും നീങ്ങട്ടെ എന്നും അമീർ ആശംസിച്ചു.

അംബാസഡർമാർ തങ്ങൾക്ക് ലഭിച്ച സഹകരണത്തിന് ഹിസ് ഹൈനസ് അമീറിനും സ്റ്റേറ്റ് ഉദ്യോഗസ്ഥർക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version