അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ സോഷ്യൽ ഇൻഷുറൻസ് നിയമം (2022 ലെ നിയമം നമ്പർ -1) ഇന്ന് പുറപ്പെടുവിച്ചു. കൂടാതെ, 2022 ലെ അമീരി ഡിസിഷൻ നമ്പർ-8 ആയി പെൻഷൻ തുക വർധിപ്പിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.
സാമ്പത്തിക അസ്ഥിരതയുടെ സമയങ്ങളിൽ സമൂഹത്തെ പിന്തുണയ്ക്കുന്ന, പൊതുജന-ഫണ്ട്, ഗവൺമെന്റ്-നിർവ്വഹണ പരിപാടികൾ എന്നിവ സംബന്ധിച്ച നിയമങ്ങളാണ് സോഷ്യൽ ഇൻഷുറൻസ് ലോ.
ആർട്ടിക്കിൾ 4 (ഖണ്ഡിക 5), ആർട്ടിക്കിൾ 13 (ഖണ്ഡിക 1), ആർട്ടിക്കിൾ 30 (ഖണ്ഡിക 1) എന്നിവ ഒഴികെയുള്ള നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. മേൽപ്പറഞ്ഞ ആർട്ടിക്കിളുകൾ നിയമം പുറപ്പെടുവിച്ച അന്ന് മുതൽ തന്നെ നടപ്പിലാകും.
പെൻഷൻ തുക വർധിപ്പിക്കാനുള്ള തീരുമാനം 1/4/2022 മുതൽ പ്രാബല്യം കൈവരും.
ഇവ കൂടാതെ മിലിറ്ററി റിട്ടയർമെന്റ് ലോയും അമീർ ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്.