വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ചു ഖത്തറിൽ കടം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാർക്കായി 200 മില്യൺ ഖത്തർ റിയാൽ അമീർ ഷെയ്ഖ് തമീം സംഭാവന നൽകിയതായി ഖത്തർ ചാരിറ്റി അറിയിച്ചു.
അതേസമയം, അനുഗ്രഹീത റമദാൻ മാസത്തിന്റെ ഭാഗമായി, അമീറിന്റെ വിവേചനാധികാരം മുൻനിർത്തി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് അമീർ മാപ്പ് നൽകി, വിട്ടയക്കാനും തീരുമാനിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp