അമീർ കപ്പ് ഫൈനൽ അൽ തുമാമ സ്റ്റേഡിയത്തിൽ അരങ്ങേറും

നാല്‍പത്തിയൊമ്പതാമത് അമീര്‍ കപ്പ് ഫൈനല്‍ ഓക്ടോബര്‍ 22 വെള്ളിയാഴ്ച അൽ തുമാമ സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. അല്‍ സദ്ദ്, അല്‍ റയ്യാന്‍ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക. സ്റ്റേഡിയം നാല്പതിനായിരത്തിലധികം പേർക്ക് ആതിഥ്യമരുളും. മത്സരത്തിനുള്ള ടിക്കറ്റ് ലഭ്യമാകുന്നതുൾപ്പടെയുള്ള വിവരങ്ങൾ പിന്നീട് മാത്രമേ ലഭ്യമാകൂ.

2022 ഫിഫ ലോകകപ്പിന്റെ ക്വര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളും, 2021 ഫിഫ അറബ് കപ്പിന്റെ സെമി ഫൈനല്‍ വരെയുള്ള മല്‍സരങ്ങളും അൽ തുമാമ സ്റ്റേഡിയത്തിലാണ് നടക്കുക.

ഇബ്രാഹിം എം ജൈദയുടെ നേതൃത്വത്തിൽ, അറബ് എൻജിനീയറിങ് ബ്യൂറോ ഡിസൈൻ ചെയ്ത സ്റ്റേഡിയം ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഖത്തരി ആർക്കിടെക്ട് രൂപകൽപ്പന ചെയ്ത സ്റ്റേഡിയം കൂടിയാണ്. അറബികളുടെ പരമ്പരാഗത തലപ്പാവായ ഗഹ്ഫിയയുടെ മാതൃകയാണ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പനക്കുള്ള പ്രചോദനം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായാണ് അൽ തുമാമ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

Exit mobile version