അമീർ കപ്പ് ഫൈനൽ മാർച്ച് 18 ന് ഖലീഫ സ്റ്റേഡിയത്തിൽ

50-ാമത് അമീർ കപ്പിന്റെ ഫൈനൽ 2022 മാർച്ച് 18 വെള്ളിയാഴ്ച ലോകകപ്പ് വേദിയായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ഫിഫ ലോകകപ്പ് ഖത്തർ 2022 ന് ആതിഥേയത്വം വഹിക്കാനായൊരുക്കിയ ആദ്യത്തെ സ്റ്റേഡിയമാണ്.

മേഖലയിലെ ഏറ്റവും പ്രശസ്തമായ കായിക വേദികളിലൊന്നുമാണ് ഖലീഫ. 40,000 സീറ്റുകളുള്ള ഈ വേദിക്ക് ഇതിനകം തന്നെ മികച്ച ആതിഥേയ ചരിത്രമുണ്ട്,

സ്റ്റേഡിയത്തിന്റെ നീണ്ട ചരിത്രത്തിൽ നിരവധി സുപ്രധാന ടൂർണമെന്റുകളും മത്സരങ്ങളും ഇവന്റുകളും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.  അറേബ്യൻ ഗൾഫ് കപ്പിന്റെ നാലാമത്തെയും പതിനൊന്നാമത്തെയും ഇരുപത്തിനാലാമത്തെയും എഡിഷനുകൾ, 2006 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്, 2011 എഎഫ്‌സി ഏഷ്യൻ കപ്പ്, കൂടാതെ ഖത്തറി ഫുട്‌ബോളിന്റെയും സ്‌പോർട്‌സിന്റെയും വാർഷികങ്ങളിൽ പ്രമുഖമായി തുടരുന്ന മറ്റ് ഇവന്റുകൾ തുടങ്ങിയവ അതിൽപ്പെടും..

ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം അതിന്റെ പുനർവികസനം മുതൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫിഫ ക്ലബ്ബ് ലോകകപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു.

Exit mobile version