യുഎഇ പ്രസിഡന്റുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി അമീർ ഷെയ്ഖ് തമീം

സൗഹൃദ സന്ദർശനത്തിനായി അബുദാബിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പരസ്പരം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ പരസ്പരം പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികളെ കുറിച്ചും, പ്രത്യേകിച്ച് ബന്ധങ്ങൾ വർധിപ്പിക്കുന്നതിലും നേതാക്കൾ ചർച്ച ചെയ്തു. രണ്ട് സഹോദര ജനതകളുടെ നന്മയ്ക്കും താൽപ്പര്യത്തിനും വേണ്ടിയുള്ള സഹകരണം, സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.

അബുദാബിയിൽ നടന്ന ചർച്ചയിൽ, അമീറും യുഎഇ പ്രസിഡൻ്റും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള നിരവധി നിലവിലെ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങളിൽ നിർണായ തീരുമാനങ്ങൾ കൈക്കൊണ്ടു.

ഗാസയിൽ വെടിനിർത്തൽ കരസ്ഥമാക്കുന്നതിനും മേഖലയുടെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുമുള്ള ശ്രമങ്ങൾക്ക് ഇരുപക്ഷവും തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ആവർത്തിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version