കോവിഡ് വന്ന് മാറിയവർ ബൂസ്റ്റർ സ്വീകരിക്കേണ്ടത് 3 മാസത്തിന് ശേഷം മാത്രം; യാത്രക്കാർക്ക് 1 മാസം

കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവർ, രോഗം മാറിയതിന് മൂന്ന് മാസത്തിന് ശേഷം വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദ്ദേശിക്കുന്നുവെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ-മസ്ലമാനി അറിയിച്ചു.

 “രോഗം വന്ന് മാറുന്ന വ്യക്തിയുടെ പ്രതിരോധശേഷി ഒമ്പത് മാസം വരെ നീണ്ടുനിൽക്കും. എന്നാൽ സുഖം പ്രാപിച്ച എല്ലാവരോടും മൂന്ന് മാസത്തിന് ശേഷം മൂന്നാമത്തെ ഡോസ് എടുക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു,” ബുധനാഴ്ച ഖത്തർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഇവരിൽ യാത്ര ചെയ്യേണ്ട ആവശ്യമുള്ളവർ റിക്കവറിക്ക് ഒരു മാസത്തിന് ശേഷം ബൂസ്റ്റർ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം വന്ന് മാറിയത് ഖത്തർ വാക്സിനേഷന് തുല്യമായി പരിഗണിക്കുന്നുണ്ടെങ്കിലും, മറ്റു ചില രാജ്യങ്ങളിൽ ഈ ഇളവ് ലഭ്യമല്ലാത്തത് കൊണ്ടാണിത്.

കോവിഡ് വന്നു മാറിയ ശേഷമുള്ള സ്വാഭാവിക പ്രതിരോധ ശേഷി 6 മുതൽ 9 മാസം വരെ നീണ്ടുനിൽക്കും. എന്നാൽ 6 മാസത്തിന് ശേഷം പ്രതിരോധ ശേഷി കുറയാനും തുടങ്ങും, അദ്ദേഹം വിശദമാക്കി.

ഖത്തറിൽ ഫെബ്രുവരി 1 ന് ശേഷം രണ്ടാം ഡോസ് സ്വീകരിച്ചു 9 മാസം പിന്നിട്ട എല്ലാവരും ബൂസ്റ്റർ സ്വീകരിച്ചാൽ മാത്രമേ വാക്സിനേഷൻ ആനുകൂല്യങ്ങൾ ലഭിക്കൂ എന്ന നേരത്തേയുള്ള തീരുമാനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്.

Exit mobile version