ഫിഫ ലോകകപ്പ് മത്സരവേദിയിൽ ബൈനാകുലറിനുള്ളില്‍ മദ്യം ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വ്യാഴാഴ്ച നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് വന്ന മെക്സിക്കന്‍ ആരാധനാണ് പിടിയിലായത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിടികൂടുന്ന വിഡിയോ പുറത്തുവന്നു.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്‍റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നത് കാണാം.
ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ഒന്നും കാണാത്തതിനാൽ ഉദ്യോഗസ്ഥൻ അത് അഴിച്ചു പരിശോധിച്ചപ്പോൾ മദ്യം കണ്ടെത്തുകയായിരുന്നു. മണത്തുനോക്കുകയും മദ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മദ്യമല്ല അത് ഹാൻഡ് സാനിറ്റൈസർ ആണെന്നായിരുന്നു ആരാധകന്റെ വാദം.
ലോകകപ്പിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും അകത്ത് മത്സര സമയങ്ങളിൽ മദ്യ നിരോധനമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu