അൽ ഒയൂൺ സ്ട്രീറ്റ് യാത്രക്കാർക്കായി തുറന്നു

ദോഹ: അൽ ഷമാൽ റോഡും താനി ബി ജാസിമും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന അൽ ഒയൂൺ സ്ട്രീറ്റ് യാത്രക്കാർക്കായി തുറന്നുകൊടുത്ത് പൊതുമരാമത്ത് അതോറിറ്റി-അഷ്‌ഗൽ. 

അൽ ഗരാഫയിലേക്ക് ബദൽ പ്രവേശനം നൽകുന്ന സ്ട്രീറ്റ്, സമീപത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും സൂഖ് അൽ ഗരാഫ പോലുള്ള സ്റ്റോറുകളിലേക്കും പ്രവേശനം എളുപ്പമാക്കും. കൂടാതെ അൽ ഷമാൽ റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ചെയ്യും.

അൽ ഹതീം സെന്റ്, അൽ ഗരാഫ റോഡ്, ഇസ്ഗാവ, ഗരാഫത്ത് അൽ റയ്യാൻ എന്നിവിടങ്ങളിൽ നിന്ന് അൽ ഷമാൽ റോഡിനെ മറികടന്ന് സബാ അൽ അഹമ്മദ് ഇടനാഴിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ പുതിയ സിഗ്നൽ ജംഗ്ഷനും അഷ്ഗൽ നിർമ്മിച്ചിട്ടുണ്ട്.

അൽ ഒയൂൺ സ്ട്രീറ്റിന് 1.3 കിലോമീറ്റർ നീളമുണ്ട്. ഓരോ ദിശയിലും രണ്ട് പാതകൾ വീതം മണിക്കൂറിൽ 4,388 വാഹനങ്ങൾ സ്ട്രീറ്റ് ഉൾക്കൊള്ളും. ഒപ്പം റോഡ് ഉപയോക്താക്കൾക്ക് പ്രവേശനം സുഗമമാക്കുന്നതിന് പുതിയ സർവീസ് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇസ്ഗാവയ്ക്കും അൽ ഗരാഫയ്ക്കും ഇടയിൽ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലേക്കും ഉമ്മു ലെഖ്ബ ഇന്റർചേഞ്ചിലേക്കും പോകുന്നതിനു പകരം, ബദൽ റൂട്ട് നൽകുന്നതിനായി അഷ്ഗാൽ നിർമ്മിച്ച ന്യൂ അൽ ഹതീം സ്ട്രീറ്റുമായും അൽ ഒയൂൺ സ്ട്രീറ്റ് സംയോജിപ്പിച്ചിട്ടുണ്ട്.

Exit mobile version