അൽ-ഖറൈജ് ബീച്ച് ഒരു മാസത്തേക്ക് അടക്കുന്നു

സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ അൽ-ഖറൈജ് ബീച്ച് താൽക്കാലികമായി അടച്ചിടും. താൽക്കാലിക അടച്ചുപൂട്ടൽ 2022 ഒക്ടോബർ 31 വരെ നീണ്ടുനിൽക്കും.

രാജ്യത്തെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയുമായി സഹകരിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക് വേണ്ടി മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും നഗരവികസനത്തിനൊപ്പം സഞ്ചരിക്കുന്നതിനും ബീച്ച് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Exit mobile version