അൽ ഗാനിം ബസ് സ്റ്റേഷൻ 2022 ജൂൺ 15 മുതൽ എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്നു പൊതുഗതാഗത കമ്പനിയായ മൊവാസലാത്ത് (കർവ) അറിയിച്ചു.
“ഞങ്ങൾ നിങ്ങൾക്കായി ഞങ്ങളുടെ ബസ് ശൃംഖല മെച്ചപ്പെടുത്തുകയാണ്, ഞങ്ങളുടെ പുതിയ ബസ് സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും,” മൊവാസലാത്ത് തിങ്കളാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു.
പഴയ റൂട്ടുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും. 2022 മെയ് 29 മുതൽ വരും ആഴ്ചകളിൽ പുതിയ റൂട്ടുകൾ അവതരിപ്പിക്കുമെന്നും മൊവാസലാത്ത് അറിയിച്ചു.
കർവ ബസ് ആപ്പിലെ റൂട്ട് പ്ലാനറും മാപ്സ് വിഭാഗവും ഉപയോഗിച്ച് മുന്നോട്ടുള്ള യാത്രകൾ ആസൂത്രണം ചെയ്യാൻ മൊവാസലാത്ത് യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രാ പ്ലാനുകളിൽ.മെട്രോ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.
രാജ്യത്തിന്റെ പൊതു ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിലുടനീളം നിരവധി ബസ് ഡിപ്പോകൾ അധികൃതർ വികസിപ്പിക്കുന്നുണ്ട്.