അബുദാബി ബിഗ് ടിക്കറ്റിൽ ഖത്തറിലെ മലയാളി ഡ്രൈവർക്ക് 15 മില്യൺ ദിർഹം സമ്മാനം

അബുദാബിയിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പ് പരമ്പര 256-ൽ ഖത്തർ  പ്രവാസിയായ മലയാളിക്ക് 15 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചു. സെപ്തംബർ 27ന് വാങ്ങിയ 098801 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഖത്തറിൽ ഡ്രൈവറായി ജോലി നോക്കുന്ന മുജീബ് തെക്കേ മട്ടിയേരി എന്നയാൾക്ക് സമ്മാനം ലഭിച്ചത്.

12 സുഹൃത്തുക്കളുമായി ചേർന്നാണ് മുജീബ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. അതേസമയം ഷോ അവതാരകരായ റിച്ചാർഡിനും ബൗച്രക്കും മുജീബിനെ ആദ്യം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ശേഷം വിവരം ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചപ്പോൾ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും. കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീർക്കണം.

ഇന്നലെ രാത്രി തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ 7 ഇന്ത്യക്കാർക്ക് കൂടി സമ്മാനം ലഭിച്ചു. ഇന്ത്യക്കാരായ അജീബ് ഒമർ(ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ്(70,000), ആന്റണി വിൻസെന്റ്( 60,000), അജ്മൽ കൊല്ലംകുടി ഖാലിദ് (50,000), ലിപ്സൺ കൂത്തുർ വെള്ളാട്ടുകര പോൾ (40,000), പൊയ്യിൽ താഴെ കുഞ്ഞബ്ദുല്ല( 30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ(20,000) എന്നിവരാണ് മറ്റു വിജയികൾ.

ഈ മാസം മുഴുവനും, ടിക്കറ്റ് വാങ്ങുന്ന ആർക്കും നവംബർ 3-ന് നടക്കുന്ന നറുക്കെടുപ്പിലെ 20 മില്യൺ ദിർഹം സമ്മാനം നേടാനുള്ള അവസരം ലഭിക്കും.

ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾ അവരുടെ വാങ്ങലിനുശേഷം അടുത്ത ദിവസം പ്രതിദിന ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ സ്വയമേവ പ്രവേശിക്കും. ഇത് ഒരു ഭാഗ്യശാലിയായ ഉപഭോക്താവിന് എല്ലാ ദിവസവും 24 കാരറ്റ് സ്വർണ്ണ ബാർ നേടാനുള്ള അവസരം നൽകുന്നു.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version