വിലക്കിയ ബേബി ഫുഡുകൾ ഇപ്പോൾ സുരക്ഷിതമെന്ന് മന്ത്രാലയം

ഖത്തർ വിപണിയിൽ ലഭ്യമായ ആബട്ട് നിർമ്മിച്ച ബേബി ഫോർമുല ഫുഡുകൾ നിലവിൽ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ രാജ്യത്ത് അബോട്ടിന്റെ സിമിലാക് ഹ്യൂമൻ മിൽക്ക് ഫോർട്ടിഫയർ, എലികെയർ, എലികെയർ ജെആർ – എന്നീ ശിശു ഫോർമുല പാൽപ്പൊടി ഉൽപന്നങ്ങൾ ലോക്കൽ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

നിലവിൽ എല്ലാ സാമ്പിളുകളുടെയും സുരക്ഷിതത്വം മന്ത്രാലയത്തിന്റെ സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ നടത്തിയ ലബോറട്ടറി ഫലങ്ങൾ സ്ഥിരീകരിച്ചതായി MoPH അറിയിച്ചു.  

പ്രാദേശിക വിപണിയിൽ നിലവിൽ ലഭ്യമായ എല്ലാ മുഖ്യധാര  ഉൽപ്പന്നങ്ങളും മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

വിഷാംശ സാധ്യതയുള്ള ബേബി പാൽപ്പൊടി ഉൽപന്നങ്ങളെക്കുറിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അന്താരാഷ്ട്ര ശൃംഖല (ഇൻഫോസാൻ) യിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് മന്ത്രാലയം ഏതാനും ആഴ്ചകൾക്ക് മുമ്പ് മുൻകരുതൽ നടപടിയായി ഈ ഉൽപന്നങ്ങൾ പിൻവലിച്ചത്.

Exit mobile version