ദോഹ: അഫ്ഗാൻ ബ്രദേഴ്‌സ് റെസ്റ്റോറന്റിന്റെ നിരവധി ശാഖകൾ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചതും അതുവഴി റെസ്റ്റോറന്റ് മെനു വിലയിൽ നിന്ന് വ്യതിചലിക്കുന്നതും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകൾ പരിമിതപ്പെടുത്തുന്നതുമാണ് അടച്ചുപൂട്ടാൻ കാരണമെന്ന് മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു.
വില വർദ്ധനവ് സംബന്ധിച്ച തത്വങ്ങളും നിയന്ത്രണങ്ങളും കമ്പനി ലംഘിച്ചതായി കണ്ടെത്തി. ചില ഇനങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താവിനെ നിർബന്ധിതനാക്കുകയും ചോയ്സുകൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ബർവ വില്ലേജ്, അൽ വക്ര ബ്രാഞ്ച്, അൽ അസീസിയ ബ്രാഞ്ച്, അൽ റയ്യാൻ ബ്രാഞ്ച്, അൽ നാസർ സ്ട്രീറ്റ്, ബിൻ ഒമ്രാൻ ബ്രാഞ്ച്, എയർപോർട്ട് സ്ട്രീറ്റ് ബ്രാഞ്ച്, ഉമ്മുസലാൽ മുഹമ്മദ് ബ്രാഞ്ച്, അൽ മിർഗാബ് ബ്രാഞ്ച് എന്നിവയാണ് അടച്ചുപൂട്ടിയ ശാഖകൾ.