ഖത്തറിലെ 73% ബസുകളും ഇലക്ട്രിക്ക്

ഖത്തറിലെ വൈദ്യുതീകരിച്ച പബ്ലിക് ബസുകളുടെ ശതമാനം 2024 ആദ്യ പാദത്തിൽ (ക്യു 1) 73 ശതമാനത്തിലെത്തി. ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന തന്ത്രത്തിൻ്റെ ചുവടുപിടിച്ച് ഗതാഗതത്തിൽ സീറോ എമിഷൻ ട്രാൻസിഷൻ കൈവരിക്കുന്ന കാര്യത്തിൽ ഖത്തറിനെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു.

ഇന്നലെ ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിൻ്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തേക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) നടക്കുന്ന ഫോറം ഗതാഗത മന്ത്രാലയത്തിൻ്റെ ആതിഥേയത്വവും ജസ്റ്റ് അസ് & ഓട്ടോ മാർക്കറ്റിംഗ് സർവീസസ് സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഖത്തറിൽ അംഗീകരിച്ച മാനദണ്ഡങ്ങളുമായി എത്രത്തോളം ഇവിയുടെ സ്പെസിഫിക്കേഷനുകൾ പൊരുത്തപ്പെടുന്നുവെന്നും അവ പാലിക്കുന്നുവെന്നും  ഉറപ്പാക്കാനും അവയുടെ സർട്ടിഫിക്കേഷനുകൾ പുറത്തുവിടാനും ഗതാഗത മന്ത്രാലയം പ്രത്യേക കേന്ദ്രം ഉടൻ സ്ഥാപിക്കുമെന്നും അൽ സുലൈത്തി അറിയിച്ചു. മെന മേഖലയിലെ ഇവികളുടെ പ്രധാന കേന്ദ്രമാകാനുള്ള ഖത്തറിൻ്റെ അഭിലാഷങ്ങളെ ഇത് ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version