ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ് ശ്രീധര്‍ ആണ് ഗറാഫയിലെ യെസ്ദാന്‍ കോമ്പൗണ്ടിലെ നീന്തൽക്കുളത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.