ഡി-റിംഗ് റോഡിൽ ഇന്ന് മുതൽ 3 രാത്രികളിൽ അടച്ചിടൽ

ഡി-റിംഗ് റോഡ് ഇന്നു വൈകിട്ട് മുതൽ ഫെബ്രുവരി 10 വ്യാഴാഴ്ച വരെ തുടര്‍ച്ചയായി മൂന്ന് രാത്രികളില്‍ അഞ്ച് മണിക്കൂര്‍ വീതം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് ഡി റിംഗ് റോഡിലെ ഫ്രീജ് അല്‍ അലി ഇന്റര്‍സെക്ഷനിലേക്ക് വരുന്ന റോഡ് ആണ് 2022 ഫെബ്രുവരി എട്ടു മുതല്‍ 10 വരെ രാത്രിസമയം അടച്ചിടുന്നത്.

ദോഹ എക്സ്പ്രസ് വേയില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് മെസിയാമീര്‍ ഇന്റര്‍ചേഞ്ചിലേക്ക് ഡ്രൈവ് ചെയ്യുന്നത് തുടരാം. തുടര്‍ന്ന് ഇടത്തേക്ക് റാവ്ദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് പോകാമെന്നും അഷ്‌ഗാൽ വ്യക്തമാക്കി.

ഡി റിംഗ് റോഡിലെ അറ്റകുറ്റപ്പണികളും ഗാൻട്രി ഇൻസ്റ്റലേഷനും പൂർത്തിയാക്കാൻ ആണ് അടച്ചിടൽ.

Exit mobile version