ഖത്തറിൽ കാറിന് തീ പിടിച്ച് ഖത്തർ സ്വദേശി സഹോദരങ്ങളായ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഷമാൽ റോഡിന് അടുത്തുണ്ടായ അപകടത്തില്‍ സൈഫ് സയീദ് അല്‍ യിഫായി, സഹോദരിമാരായ നൂറ, മൗദ സയീദ് അല്‍ യിഫായി എന്നിവരാണ് മരണപ്പെട്ടത്.
സൈഫ് സയ്യിദ് ദോഹയിലെ അഹമ്മദ് ബിൻ മുഹമ്മദ് സൈനിക കോളേജിൽ വിദ്യാർത്ഥി ആയിരുന്നു. മരണപ്പെട്ടവരുടെ അധ്യാപകരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ സമൂഹമാധ്യമങ്ങളിൽ അനുശോചനം അറിയിച്ചു.
മൃതദേഹങ്ങൾ ശനിയാഴ്ച വന്‍ജനാവലിയുടെ സാന്നിധ്യത്തിൽ മെസൈമീർ ഖബർസ്ഥാനിൽ സംസ്‌കരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/EE7FCSjsvOp7KjO2Izi4aI