ഇന്ന് 3 കൊവിഡ് മരണം; ബൂസ്റ്റർ എടുക്കുന്നവർ ഒപ്പം ഫ്ലൂ വാക്സീനും എടുക്കണം; ഈ വിഭാഗങ്ങൾക്ക് വീട്ടിലെത്തി വാക്സീൻ

ഖത്തറിൽ ഇന്ന് 3816 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 3501 പേർ ഖത്തറിലുള്ളവരും 315 പേർ യാത്രക്കാരുമാണ്. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 630 ആയി ഉയർന്നു. രോഗമുക്തിയിൽ വർധനവുണ്ട്. 3386 പേർ രോഗമുക്തി പ്രാപിച്ചെങ്കിലും ആകെ കോവിഡ് സംഖ്യ 42144 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് 31,928 വാക്സീൻ ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ നൽകി. വാക്സിനേഷനിൽ മികച്ച മുന്നേറ്റമാണ് രാജ്യത്തുണ്ടാകുന്നത്. പിഎച്സിസി കേന്ദ്രങ്ങളിൽ ബൂസ്റ്റർ സ്വീകരിക്കുന്നവർ, അതിനോടൊപ്പം ഫ്ലൂ വാക്സീൻ കൂടി സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.

രാജ്യത്ത് പ്രായമായവർക്കും ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും മറ്റു ദുർബലരായവർക്കും വീട്ടിലെത്തി വാക്സീൻ നൽകാനുള്ള ക്യാമ്പയിൻ ആരോഗ്യമന്ത്രാലയവും ഹമദ് മെഡിക്കൽ കോര്പറേഷനും ആരംഭിച്ചു.

രണ്ടാം ഡോസ് എടുത്തു 6 മാസം പിന്നിട്ട 12 വയസ്സിന് മുകളിലുള്ള എല്ലാവരും ഇപ്പോൾ ഖത്തറിൽ ബൂസ്റ്റർ എടുക്കാൻ യോഗ്യരാണ്.

Exit mobile version