ഹൃദയാഘാതം മൂലം ഖത്തറിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശി അക്ബർ പുഴങ്ങരയില്ലത്തും (41), കണ്ണൂർ സ്വദേശി ഓതയംമഠത്തിൽ വീട് സുനിൽ കുമാറുമാണ് (58) ഹൃദയാഘാതം മൂലം നിര്യാതരായത്.
ഹോളി ബ്രോ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അക്ബർ. ഭാര്യ, ജാസ്മിൻ. അഫ്രാസ്, അഫ്നാസ് എന്നിവർ മക്കളാണ്.
ടോപ് ടൂണിഫോമിലും ലക്സസ് ടെയ്‌ലറിംഗ് ആൻറ് സ്റ്റോർസിലും യൂണിഫോം വകുപ്പ് മേധാവിയായിരുന്നു സുനിൽ. രണ്ടുമാസം മുൻപ് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv