ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസാണ് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ മലയാള കമ്പനിയായ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിംഗ് ജീവനക്കാരനായിരുന്നു ബിനു യോഹന്നാൻ വർഗീസ്. റെജിയാണ് ഭാര്യ. ബിന്‍സി, റിന്‍സി എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ മരണപ്പെട്ടു
കോഴിക്കോട്: 30 വർഷത്തിലേറെ ഖത്തറിൽ പ്രവാസിയായിരുന്ന ചാത്തമംഗലം ചൊരിയേരി പൊയിൽ കൊട്ടിയാട്ട് പരേതനായ മൂസ ഹാജിയുടെ മകൻ റസാഖാണ് നാട്ടിൽ മരണമടഞ്ഞത്. 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സൈനബയാണ് ഭാര്യ. മൻസൂർ, ഷംന, ബാസിത്, മുഹ്‌സിന എന്നിവർ മക്കളാണ്. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് വെണ്ണങ്ങോട് ജുമാ മസ്ജിദിൽ ഖബറടക്കി.