യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള രണ്ട് പടക്കപ്പലുകളെ ഖത്തർ അമീരി നേവൽ ഫോഴ്‌സ് വെള്ളിയാഴ്ച ഉമ്മുൽ ഹൂൾ നേവൽ ബേസിൽ സ്വീകരിച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022 സുരക്ഷിതമാക്കാൻ സഹോദര-സൗഹൃദ സേനകളുമായി പ്രതിരോധ മന്ത്രാലയം ഉണ്ടാക്കിയ സഹകരണ കരാറുകളുടെ ഭാഗമായാണ് കപ്പലുകളുടെ വരവ്.
ക്യാമ്പിലെത്തിയ രണ്ട് കപ്പലുകളിലെയും ജീവനക്കാർ ഖത്തറിലെത്തിയതിലും ആഗോള ഫുട്ബോൾ ഇവന്റ് സുരക്ഷിതമാക്കുന്നതിലും സന്തോഷം പ്രകടിപ്പിച്ചു.