ഖത്തറിൽ മയക്കുമരുന്ന് കടത്തിന് രണ്ട് പേർ അറസ്റ്റിലായി. ഇവരെ പിടികൂടുന്ന ഒരു ഓപ്പറേഷൻ്റെ വീഡിയോ ഷെയർ ചെയ്ത ആഭ്യന്തര മന്ത്രാലയം (MoI) ഇക്കാര്യം സ്ഥിരീകരിച്ചു. റെയ്ഡിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
വിഡിയോയിൽ, സംശയാസ്പദമായ വ്യക്തികളെ അധികൃതർ നിരീക്ഷിക്കുന്നതും അവരുടെ ഇടപാടുകളും കാറും പിന്തുടരുന്നതും കാണാം. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനങ്ങൾക്കുള്ളിൽ നിന്ന് നിരവധി നിയമവിരുദ്ധ വസ്തുക്കൾ കണ്ടെടുക്കുന്നുമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5